Thursday, 21 September 2017
Wednesday, 03 May 2017 16:50

മേഘ്ന വിൻസെന്റി‌ന്റെ വിവാഹ വീഡിയോ; പരിഹാസവുമായി ട്രോളര്‍മാര്‍

താരങ്ങളുടെ പ്രീ-മാരേജ് ഷൂട്ട് തരംഗമാവാറുണ്ടെങ്കിലും ഇതുപോലെ ട്രോൾ കിട്ടുന്നത് ഇതാദ്യമായിട്ടായിരിക്കും. ചന്ദനമഴ സീരിയലില്‍ അമൃതയായി അഭിനയിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയായ മേഘ്‌നാ വിന്‍സെന്റിന്റെ പ്രീ-മാരേജ് ഷൂട്ട് വിഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചർച്ചാവിഷയം. ബീച്ചിൽ ഫുട്ബോൾ കളിക്കുന്ന മേഘ്‌നയും വരൻ ഡോണുമാണ് വിഡിയോയിൽ. യൂട്യൂബിലൂടെ ഷെയർ ചെയ്ത വിഡിയോയ്‌ക്ക് കമന്റുകളുടെ പ്രളയമായിരുന്നു പിന്നീട്. “വെറുപ്പിക്കലിന്റെ പല വെര്‍ഷന്‍ കണ്ടിട്ടുണ്ട്… ഇത്ര ഭയാനകമായത് ആദ്യമായി കാണുകയാ” എന്നതായിരുന്നു ഒന്നാമത്തെ കമന്റ്. 
 
തൊട്ടുപുറകേ “സുനാമി ഒരു ആവശ്യമുണ്ടാകുമ്പോള്‍ വരൂല” എന്നു തുടങ്ങിയ കമന്റുകളും എത്തി. ടൈറ്റാനിക്കിന് ശേഷം കടലിനെ ചുറ്റിപ്പറ്റി നടന്ന ഏറ്റവും വലിയ ദുരന്തമെന്നായിരുന്നു മറ്റൊരാൾ വിഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. വിഡിയോയ്ക്ക് ലൈക്കുകളേക്കാൾ ഡിസ്‌ലൈക്കുകളായിരുന്നു കൂടുതലും. ഇതോടെ ട്രോളർമാരുടെ കണ്ണിലുണ്ണികളായി മാറി ഇരുവരും. നടി ഡിമ്പിള്‍ റോസിന്റെ സഹോദരനാണ് വരൻ ഡോണ്‍ ടോം. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്.

Media